കെ. എസ്. ആര്‍.ടി.സി ഡ്രൈവര്‍ കടത്തിണ്ണയില്‍ മരിച്ചനിലയില്‍
Posted by Sujith Bhakthan T R at Thursday 4 March 2010
ചെറുപുഴ: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ തിരുമേനിയിലെ ചൊവ്വാട്ടുകൊവ്വില്‍ പ്രസാദ് എന്ന പ്രശാന്തിനെ(33) കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ന് രാവിലെ എത്തിയ ജീവനക്കാരാണ് പ്രശാന്തിനെ മരിച്ചനിലയില്‍ കണ്ടത്. പ്രശാന്ത് കിടന്ന സ്ഥലത്തുനിന്ന് ഡോക്ടറെ കാണിച്ചതിന്റെ സ്ളിപ്പും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. മരുന്ന് സംബന്ധിച്ച് ആശുപത്രിയുമായി പൊലീസ് ബന്ധപ്പെട്ടതായും സൂചനയുണ്ട്.
കണ്ണൂര്‍ - ബാംഗ്ളൂര്‍ റൂട്ടില്‍ ഓടുന്ന ബസ്സിന്റെ ഡ്രൈവറായിരുന്ന പ്രശാന്തിന് ഏറ്റവും നല്ല ഡ്രൈവര്‍ക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. എക്സൈസില്‍ എസ്.ഐയായി പി.എസ്.സി നിയമനം ലഭിച്ചിരുന്ന പ്രശാന്ത് അടുത്തദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.
Source:http://news.keralakaumudi.com/
