----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കെ എസ് ആര്‍ ടി സി ജനങ്ങളെ കബളിപ്പിക്കുന്നു - KSRTC Blog Exclusive

Posted by Sujith Bhakthan at Saturday 13 November 2010
Share this post:
Subscribe

"സുഖ യാത്ര സുരക്ഷിത യാത്ര" എന്നാണ്‌ കെ എസ് ആര്‍ ടി സിയുടെ മുദ്രാവാക്യം. എന്നാല്‍ ഈ സുഖവും സുരക്ഷിതവുമൊക്കെ ഓരോ ആളുകള്‍ക്കും പല തരത്തിലാണെന്നു മാത്രം. കെ എസ് ആര്‍ ടി സിയുടെ സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സുകളാണ്‌ ഇപ്പോള്‍ വില്ലന്‍.

എറണാകുളത്തു നിന്നും പളനിക്കു പോകുവാനായി മുത്തുസ്വാമി കെ എസ് ആര്‍ ടി സിയുടെ സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സില്‍ കയറി. ടിക്കറ്റ് എടുത്തപ്പോള്‍ കക്ഷി ഒന്നു ഞെട്ടി. 154 രൂപ. 145 രൂപക്ക് കോയമ്പത്തൂരു നിന്നും ബാംഗ്ലൂര്‍ വരെ പോയ കാര്യം മുത്തുസ്വാമി മനസ്സില്‍ ഓര്‍ത്തു. പറഞ്ഞിട്ടെന്താ കാര്യം ഇതു കേരളമല്ലേ എന്നു പറഞ്ഞു പുള്ളി സമാധാനപ്പെട്ടു.

ഷട്ടറിട്ട ജനാല, സീറ്റുകള്‍ മുഴുവന്‍ ചുളുങ്ങി പറിഞ്ഞ, മൂന്നാളുകള്‍ ഞെങ്ങി ഞെരുങ്ങി ഒരു സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നത് ഒക്കെയാണ്‌ ഇത്തരം ബസ്സുകളുടെ പ്രത്യേകത. ആകെയുള്ള ഒരു പ്ലസ്സ് പോയിന്റ് എന്നാല്‍ വേഗത്തിന്റെ കാര്യത്തിലാണ്‌.

മുനിസ്വാമി പളനിയില്‍ നിന്നും തിരിച്ചു വരുന്ന വഴി, കോയമ്പത്തൂരില്‍ എത്തി എറണാകുളത്തിനുള്ള ഒരു എക്സ്പ്രസ്സ് ബസ്സില്‍ കയറി. വണ്ടിക്കകത്തു കയറിയതും മുനിസ്വാമി ഒന്നു ഞെട്ടി, ഡീലക്സ് വണ്ടിയാണെന്നു കരുതി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കാര്യം മനസ്സിലായ കണ്ടക്ടര്‍ പുള്ളി മുനിസ്വാമിയോടു പറഞ്ഞു "അണ്ണാച്ചി, എക്സ്പ്രസ്സ് ചാര്‍ജ് മട്ടും, ഉക്കാറുംഗോ".

മുനിസ്വാമി രണ്ടാം നിരയിലെ ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു. കൈ വെക്കാന്‍ ഹാന്‍ഡ് റെസ്റ്റ്, പുഷ് ബാക്ക് സീറ്റുകള്‍, സ്ലൈഡ് ചെയ്യാവുന്ന ഗ്ലാസ് വിന്‍ഡോ, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൌകര്യം.

"ഓ ഇവന്‍ ആളു പോളപ്പനാണല്ലൊ" എന്നു മുനിസ്വാമി തിരോന്തോരം ഭാഷയില്‍ ഒന്നാലോചിച്ചു കാണും. നല്ല ക്ഷീണം ഉള്ളതു കൊണ്ട് നന്നായൊന്നുറങ്ങി, അങ്കമാലി എത്തിയപ്പോഴാണ്‌ കക്ഷി ഉറക്കം വിട്ടുണര്‍ന്നത്.

കെ എസ് ആര്‍ ടി സി സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സുകളില്‍ യാത്ര ചെയ്യുന്ന എല്ലാ ആളുകളും മുനിസ്വാമിയെ പോലെയാണ്‌. എറണാകുളത്തു നിന്നും കോയമ്പത്തൂരിനു യാത്ര ചെയ്യുന്ന ആളുകള്‍ സമ്പന്നന്മാര്‍. ബാക്കിയുള്ളവര്‍ ദരിദ്രര്‍.

ഏതാണ്ട് ഒരു മാസം മുന്‍പാണ്‌, കെ എസ് ആര്‍ ടി സി, പുഷ് ബാക്ക് സീറ്റുകളുള്ള സൂപ്പര്‍ എക്സ്പ്രസ്സ് വണ്ടികള്‍ നിരത്തിലിറക്കുന്നത്. 12 മീറ്റര്‍ നീളമുള്ള അശോക് ലെയ്‌ലാന്‍ഡിന്റെ ഷാസിയില്‍ കെ എസ് ആര്‍ ടി സിയുടെ തന്നെ ബോഡി ബില്‍ഡിംഗ് യൂണിറ്റിലിലാണ്‌ ഇതിന്റെ ബോഡി നര്‍മ്മിച്ചത്. 11 റോകളിലായിട്ട് 44 സീറ്റുകളാണ്‌ ഇതില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഡ്രൈവര്‍ നിയന്ത്രിതമായ ഡോര്‍ ബസ്സിന്റെ മുന്‍ ഭാഗത്താണുള്ളത്.

ഇത്തരം വണ്ടികള്‍ ഇറക്കുന്നതിനു തൊട്ടു മുന്‍പായിട്ട് 2*3 സീറ്റിംഗ് ലേഔട്ടില്‍ 12 മീറ്റര്‍ ഷാസിയില്‍ 11 റോകളും 55 സീറ്റുമായി കുറച്ചു എക്സ്പ്രസ്സ് വണ്ടികള്‍ ഇറക്കി.

2008 നവംബര്‍ മാസത്തില്‍ കെ എസ് ആര്‍ ടി സിയുടെ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ വര്‍ക്ഷോപ്പില്‍ നിന്നും ടാറ്റയുടെ 12 മീറ്റര്‍ ഷാസിയില്‍ 2*3 സീറ്റിംഗ് ലേഔട്ടില്‍ 12 റോയിലായിട്ട് 60 സീറ്റുകളുള്ള 5 ബസ്സുകള്‍ നിരത്തിലിറക്കുകയുണ്ടായി. (RAC 1-5)

അങ്ങനെ ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ എക്സ്പ്രസ്സ് ചാര്‍ജ് വാങ്ങി പല തരത്തിലുള്ള വണ്ടികള്‍ നിരത്തിലോടിച്ച് യാത്രക്കാരെ വഞ്ചികുകയാണ്‌ കെ എസ് ആര്‍ ടി സി എന്നു പറയേണ്ടതായിവരും. ഇത്തരത്തില്‍ ജനങ്ങളെ വഞ്ചിക്കുന്നതിനു പകരമായി എല്ലാ എക്സ്പ്രസ്സ് ബസ്സുകളും 2*2 ലേഔട്ടില്‍ നിര്‍മ്മിച്ച് പുറത്തിറക്കുക. ഇപ്പോള്‍ ഓടുന്ന 2*3 ലേഔട്ടില്‍ ഉള്ള എക്സ്പ്രസ്സ് ബസ്സുകളും സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. സീറ്റിന്റെ കുഷ്യനും പുറത്തെ കളറും മാറ്റിയാല്‍ എല്ലാം ഒന്നു തന്നെ.

ഇപ്പോള്‍ നിരത്തിലോടുന്ന എക്സ്പ്രസ്സ് ബസ്സുകളുടെ വിവരങ്ങള്‍

1) 2*3 Seating Layout, 51 Seats, Shutter Window, Two doors


2) 2*3 Seating Layout, 51 Seats, Glass Window, Two doors


3) 2*3 Seating Layout, 60 Seats, Glass Window, One door (12m)
4) 2*3 Seating Layout, 55 Seats, Glass Window, One door (12m)
5) 2*2 Seating Layout, 44 seats, Glass Window, One door (12m)Inside View Of Normal Super Express Bus
Inside Of New 2*2 Express
ബസ്സുകള്‍ പലതുണ്ടെങ്കിലും തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തിനും, മൈസൂര്‍ക്കും ഒക്കെ കെ എസ് ആര്‍ ടി സി ഇപ്പോഴും സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളാണ്‌ ഓടിക്കുന്നത്. വോള്‍വോയും, ബെന്‍സും, ഇസുസുവുമൊക്കെ നിരത്തുകള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നത് അധികൃതര്‍ കാണുന്നില്ലെന്നു തോന്നുന്നു. അതോ കണ്ടില്ലെന്നു നടിക്കുന്നതാണോ?

കാലം മാറി. ദൂര യാത്രക്ക് ആളുകള്‍ പണം നോക്കാറില്ല. നല്ല രീതിയിലുള്ള സുഖ സൌകര്യങ്ങള്‍ കിട്ടുന്ന ബസ്സുകള്‍ ഓടിക്കുകയാണെങ്കില്‍ ആളുകള്‍ അവ തീര്‍ച്ചയായും ഉപയോഗിക്കും. അതിന്‌ നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തോട്ടൊന്നു നോക്കുക. അവരുടെ കേരളത്തില്‍ വരുന്ന മിക്ക വണ്ടികളൂം വോള്‍വോയും, ഡീലക്സ് ബസ്സുകളുമാണ്‌. ഡീലക്സ് വണ്ടികള്‍ വോള്‍വോ സര്‍വീസുകളായി ഉയര്‍ത്തുന്നു.

എന്നാല്‍ ഇവിടെയോ, ഏസി ബസ്സുകള്‍ സൂപ്പര്‍ ഫാസ്റ്റായും എക്സ്പ്രസ്സ് ബസ്സയും തരം താഴ്ത്തുന്നു.
read more "കെ എസ് ആര്‍ ടി സി ജനങ്ങളെ കബളിപ്പിക്കുന്നു - KSRTC Blog Exclusive"

മന്ത്രി മലക്കം മറിഞ്ഞു; കെ.എസ്.ആര്‍.ടി.സി വെട്ടിലായി

Posted by Sujith Bhakthan at Wednesday 27 October 2010
Share this post:
Subscribe

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യുടെ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ നിന്ന് 'സ്വാമിശരണം', 'അമ്മേ നാരായണ' തുടങ്ങിയ മതവചനങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ ബുധനാഴ്ച മലക്കം മറിഞ്ഞു. അങ്ങനെ ഒരു നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. 

സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഈ സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി. സഞ്ജീബ് പട്‌ജോഷി തന്നെ വന്നുകണ്ട ഹിന്ദുഐക്യവേദി പ്രതിനിധികളോട് പറഞ്ഞത്. എന്നാല്‍ ഇത്തരം ഒരുത്തരവും പുറത്തിറക്കാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് മന്ത്രി ജോസ് തെറ്റയില്‍ പറയുന്നത്. വിശ്വാസികളുടെ താത്പര്യങ്ങളെ വ്രണപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും മന്ത്രി പറയുന്നു.

എന്നാല്‍ ഒക്ടോബര്‍ 24 ലെ 'മാതൃഭൂമി' വാര്‍ത്തയില്‍ ഇതു സംബന്ധിച്ച് താന്‍ മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞിരുന്നു.

ഒക്ടോബര്‍ 21 ന് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ചീഫ് ട്രാഫിക് ഓഫീസര്‍ ഇന്‍ചാര്‍ജ് ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ് ) ആണ് വിവാദ സര്‍ക്കുലര്‍ എല്ലാ യൂണിറ്റ് മേധാവികള്‍ക്കും നല്‍കുന്നത്. ടി.ആര്‍ 1/ 000771 എന്ന നമ്പറിലുള്ള സര്‍ക്കുലറിലെ നിര്‍ദേശം ഇങ്ങനെയാണ് : കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്ന അവസരങ്ങളില്‍ ബസ്സിലോ ഇ.ടി.എമ്മിലോ (ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍) മതവചനങ്ങള്‍, അടയാളങ്ങള്‍, കൊടികള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയോ സ്വാമിശരണം, അമ്മേനാരായണ എന്നിവ രേഖപ്പെടുത്തുകയോ പാടുള്ളതല്ല. യാത്രക്കാര്‍ക്ക് നല്‍കുന്ന ടിക്കറ്റുകളില്‍ യാതൊരു കാരണവശാലും മുകളില്‍ പറഞ്ഞിരിക്കുന്ന യാതൊരുവിധ ആലേഖനങ്ങളും പാടില്ല എന്നുള്ള വിവരം ഓരോ യൂണിറ്റ് ഓഫീസറും പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം ടിക്കറ്റുകളില്‍ രേഖപ്പെടുത്തിയ മതവചനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തന്നെയാകും ഇക്കുറി ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുകയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എം.എം. തോമസ് വ്യക്തമാക്കി. ബസ്സുകളില്‍ എഴുതിയിട്ടുള്ള വചനങ്ങള്‍ മാറ്റുകയില്ലെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് പാലിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് ഇപ്പോഴത്തെ 
സര്‍ക്കുലറെന്നും അദ്ദേഹം പറയുന്നു.വിവാദസര്‍ക്കുലറിനെതിരെ കെ.എസ്.ആര്‍.ടി.സി. ഇടതുപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. മതനിരപേക്ഷത സംരക്ഷിക്കേണ്ടത് വിശ്വാസികളെ വ്രണപ്പെടുത്തിക്കൊണ്ടല്ലെന്നും വര്‍ഷങ്ങളായി തുടരുന്നതാണ് നിലവിലെ സംവിധാനമെന്നുമാണ് കെ.എസ്.ആര്‍.ടി.എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി ടി.കെ. രാജന്‍ പറഞ്ഞു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ കാര്യത്തിന്റെ ഗൗരവം ഗതാഗതമന്ത്രിയുടെയും മറ്റും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഈ രീതിയില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.


Courtesy: Mathrubhumi
read more "മന്ത്രി മലക്കം മറിഞ്ഞു; കെ.എസ്.ആര്‍.ടി.സി വെട്ടിലായി"

വോട്ടുവണ്ടികള്‍ ബാധ്യതയായെന്നു കെഎസ്ആര്‍ടിസി അധികൃതര്‍

Posted by Sujith Bhakthan at Friday 1 October 2010
Share this post:
Subscribe

പത്തനംതിട്ട: തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി അടുത്തിടെ തുടങ്ങിയ പുതിയ സര്‍വീസുകള്‍ ബാധ്യതയാകുന്നതായി കെഎസ്ആര്‍ടിസിക്കു പരാതി. ആവശ്യത്തിനു ബസില്ലാത്തതിനാല്‍ നല്ല വരുമാനമുണ്ടായിരുന്ന സര്‍വീസുകള്‍ മുടക്കി വോട്ടുവണ്ടികള്‍ ഒാടിക്കേണ്ടിവരുന്നു എന്നതാണ് അധികൃതരെ വലയ്ക്കുന്നത്.

അടുത്തിടെ തുടങ്ങിയ നാലു സര്‍വീസുകള്‍ നഷ്ടത്തിലാണ് ഓടുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതില്‍ ഒരെണ്ണം ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും മൂന്നെണ്ണം പത്തനംതിട്ടയില്‍ നിന്നുമാണ്.ആവശ്യത്തിനു ബസില്ലാത്തതിനാല്‍ തിരക്കുള്ള റൂട്ടുകളിലേക്കുള്ള വണ്ടികള്‍ റദ്ദാക്കേണ്ടി വരികയാണ് പലപ്പോഴും. 2,800 മുതല്‍ 3,200 രൂപ വരെ മാത്രം വരുമാനമുള്ള ഒരു വണ്ടി ഓടിക്കാന്‍ 5,000 മുതല്‍ 7,000 രൂപ വരെ കലക്ഷന്‍ ഉണ്ടായിരുന്ന സര്‍വീസുകള്‍ ഒാരോ ദിവസമായി മാറിമാറി മുടക്കുന്നുണ്ട്. ഭരണകക്ഷി സമരം നടത്തി
നേടിയെടുത്ത റൂട്ട് ആണെന്ന ഒറ്റക്കാരണത്താലാണിത്.


പുതിയ സര്‍വീസുകള്‍ തുടങ്ങിയെങ്കിലും മുടങ്ങാതെ ഒാടിക്കാന്‍ ബസില്ലാത്ത സ്ഥിതിയാണിവിടെ. 78 ഷെഡ്യൂളിന് 66 ബസ് മാത്രമേയുള്ളു.റാന്നി, വെച്ചൂച്ചിറ വഴി കിസുമത്തിന് ഉണ്ടായിരുന്ന ബസ് സ്ഥിരമായി മുടക്കുകയാണ്. കിസുമത്തു നിന്നു തിരുവല്ല വഴി എടത്വയ്ക്കു സര്‍വീസ് നടത്തി വന്ന ബസിന് 5,500 രൂപയായിരുന്നു ശരാശരി വരുമാനം. രാവിലെ 5.30ന് ഉള്ള എടത്വ സര്‍വീസിന് 6,500 രൂപ മുതല്‍ 7,000 രൂപ വരെ കലക്ഷന്‍ ഉള്ളതാണ്. രണ്ടു ദിവസമായി ഇത് അയയ്ക്കുന്നില്ല. അതിന്റെ ബസ് വേറെ റൂട്ടില്‍ തിരിച്ചു വിട്ടിരിക്കുകയാണ്. അതും വരുമാനം കുറഞ്ഞ റൂട്ടില്‍.രാവിലെ ആറിനു കുളത്തുമണ്‍ പോകുന്ന സര്‍വീസ് വല്ലപ്പോഴുമാക്കിയിട്ടുണ്ട്.

കുളത്തുമണ്ണില്‍ നിന്നു കോട്ടയത്തിനും അവിടെ നിന്നു കരിമാന്‍തോട്ടിലേക്കും സര്‍വീസ് നടത്തിവന്ന സര്‍വീസിന് 7,000 രൂപയായിരുന്നു കുറഞ്ഞ കലക്ഷന്‍. ചൊവ്വാഴ്ച ഇതു മുടക്കി.ഡിപ്പോയില്‍ 17 ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് നടത്താന്‍ ആകെയുള്ളത് 15 ബസ്. അതില്‍ മൂന്നു ബസുകള്‍ പണികള്‍ക്കായി മറ്റു ഡിപ്പോയിലാണ്.രാവിലെ 5.45നു പുനലൂര്‍പോയി അവിടെനിന്ന് എറണാകുളത്തിനു സര്‍വീസ് നടത്തി വന്ന ഫാസ്റ്റ് പാസഞ്ചറിനു 10,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടായിരുന്നു. ബസില്ലാത്തതിനാല്‍ ഒന്നര മാസമായി ഇതു മുടക്കുകയാണ്.

ആങ്ങമൂഴി-കോട്ടയത്തിന്റെ സ്ഥിതിയും ഇതുതന്നെ. കോട്ടയത്തിനു പോകാതെ ആങ്ങമൂഴിക്കു മാത്രമാണ് അയയ്ക്കുന്നത്.ചെയിന്‍ സര്‍വീസിനുള്ള പുതിയ വേണാട് ബസുകള്‍ കിട്ടാത്തതിനാല്‍ മുണ്ടക്കയം-പുനലൂര്‍ ചെയിന്‍ സര്‍വീസ് നടത്തുന്നതു മറ്റു റൂട്ടുകളിലെ സാധാരണ ഓര്‍ഡിനറി ബസുകള്‍ കൊണ്ടാണെന്നും അധികൃതര്‍ പറയുന്നു.

Courtesy: Malayala Manorama
read more "വോട്ടുവണ്ടികള്‍ ബാധ്യതയായെന്നു കെഎസ്ആര്‍ടിസി അധികൃതര്‍"

കോട്ടയം-കുമളി കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ അട്ടിമറിക്കുന്നു

Posted by Sujith Bhakthan at Friday 17 September 2010
Share this post:
Subscribe

സ്വകാര്യ ഫാസ്‌റ്റ് പാസഞ്ചറിനു മുന്നില്‍ സര്‍വീസ്‌ നടത്തുന്ന കോട്ടയം-കുമളി കെ.എസ്‌.ആര്‍.ടി.സി. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ അട്ടിമറിക്കുന്നതായി പരാതി. നല്ല കളക്ഷനില്‍ ഓടിയിരുന്ന കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ മുടക്കിയാണ്‌ സ്വകാര്യ ബസുകളെ സഹായിച്ചത്‌.


കോട്ടയം ഡിപ്പോയില്‍നിന്നും രാവിലെ ഏഴിന്‌ പുറപ്പെടുന്ന കെ.എസ്‌.ആര്‍.ടി.സിയുടെ തൊട്ടുപിന്നിലായി ചങ്ങനാശേരി-കമ്പംമെട്ട്‌ റൂട്ടിലോടുന്ന സ്വകാര്യ ബസ്‌ പൊന്‍കുന്നം 14-ാംമൈലില്‍നിന്നു ഒപ്പമെത്തും. കുമളി വരെ രണ്ട്‌ വാഹനങ്ങളും മത്സരിച്ചാണ്‌ ഓടുന്നത്‌. ടൗണ്‍ ടു ടൗണ്‍ ആരംഭിച്ചതോടെ സ്വകാര്യ ഫാസ്‌റ്റിന്‌ യാത്രക്കാരെ നഷ്‌ടമായിത്തുടങ്ങിയിരുന്നു.

കുമളിയില്‍നിന്നു രാവിലെ 10.35 ന്‌ കെ.എസ്‌.ആര്‍.ടി.സി. പുറപ്പെടുന്നതിനു പിന്നിലായി കുമളി-കോട്ടയം സ്വകാര്യ ബസും പുറപ്പെടും. ഈ ബസുകളും മത്സരിച്ചാണ്‌ ഓടുന്നത്‌. വീണ്ടും കോട്ടയത്തുനിന്നു കുമളി വരെ സ്വകാര്യ ഫാസ്‌റ്റ് പാസഞ്ചറിനൊപ്പമാണ്‌ ടൗണ്‍ ടു ടൗണ്‍ സര്‍വീസ്‌ നടത്തുന്നത്‌.

ഇതുമൂലം മൂന്ന്‌ സ്വകാര്യ ബസുകള്‍ നഷ്‌ടത്തിലായിത്തുടങ്ങിയിരുന്നു. സ്വകാര്യ ബസുടമകളും കെ.എസ്‌.ആര്‍.ടി.സിയിലെ ഉന്നതരും തമ്മിലുള്ള ധാരണപ്രകാരം പ്രതിദിനം പതിനായിരത്തിനുമേല്‍ വരുമാനമുണ്ടായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസ്‌ ഓണക്കാലത്ത്‌ സര്‍വീസ്‌ മുടക്കിയാണ്‌ സ്വകാര്യ ബസുടമകളെ സഹായിച്ചത്‌
read more "കോട്ടയം-കുമളി കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ അട്ടിമറിക്കുന്നു"

കട്ടപ്പനയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കട്ടപ്പുറത്ത്; സര്‍വ്വീസുകള്‍ മുടങ്ങുന്നു

Posted by Sujith Bhakthan at
Share this post:
Subscribe

ബസ്സുകളുടെ അറ്റകുറ്റപ്പണി വൈകുന്നതുകാരണം കട്ടപ്പന കെഎസ്ആര്‍ടിസി സബ് ഡിപ്പോയില്‍ നിന്നുള്ള ആറോളം ബസ് സര്‍വ്വീസുകള്‍ മുടങ്ങുന്നു.

28 ഷെഡ്യൂളുകള്‍ ദിവസേനയുമുള്ള ഡിപ്പോയില്‍ നിന്ന് ഇപ്പോള്‍ 22 ഷെഡ്യൂളുകള്‍ മാത്രമാണ് സ്ഥിരമായി നടത്തുന്നത്. കട്ടപ്പന-തങ്കമണി-കുയിലിമല, കട്ടപ്പന-തൊടുപുഴ-എറണാകുളം,കട്ടപ്പന - ഈരാറ്റുപേട്ട - ആലപ്പുഴ, കോതമംഗലം - എറണാകുളം എന്നീ റൂട്ടുകളിലുള്ള സര്‍വ്വീസുകളാണ് മുടങ്ങുന്നത്. ഇതില്‍ പുലര്‍ച്ചെ 5.45നുള്ള ആലപ്പുഴ, 6.20നുള്ള എറണാകുളം, 8നുള്ള കോഴിമല എന്നീ സര്‍വ്വീസുകള്‍ സ്ഥിരമായി മുട! ങ്ങുന്നു. ബസ്സുകളില്ലെന്ന കാരണം പറഞ്ഞാണ് ഡിപ്പോ അധികൃതര്‍ ട്രിപ്പ് റദ്ദാക്കുന്നത്.

31 ബസ്സുകള്‍ക്കുള്ള ഡിപ്പോയില്‍ വര്‍ക്ക്‌ഷോപ്പും ജീവനക്കാരുമുണ്ടെങ്കിലും സ്‌പെയര്‍ പാര്‍ട്‌സുകള്‍ വരുത്തുന്നതിന് അധികൃതര്‍ വീഴ്ച വരുത്തുകയാണെന്നാരോപിച്ച് ബസ്സ് ജീവനക്കാര്‍ കഴിഞ്ഞദിവസം ധര്‍ണ നടത്തി.

ഹൈറേഞ്ചിലെ ഡിപ്പോയിലേയ്ക്ക് ലഭിച്ചിരിക്കുന്ന ബസുകളേറെയും പഴകിയതാണ്. ഇതിനാല്‍തന്നെ ബസ്സുകള്‍ കേടാവുന്നത് പതിവ്.


ഡിപ്പോ തുടങ്ങിയിട്ട് അഞ്ചുവര്‍ഷത്തോളമായെങ്കിലും ഹൈറേഞ്ചിലെ ഉള്‍പ്രദേശങ്ങളിലേക്ക് ഇനിയും വേണ്ടത്ര സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡീസല്‍ പമ്പ് ഡിപ്പോയില്‍ ഇല്ലാത്തതാണ് ഇതിന് തടസ്സം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പ് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
read more "കട്ടപ്പനയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കട്ടപ്പുറത്ത്; സര്‍വ്വീസുകള്‍ മുടങ്ങുന്നു"

കെ.എസ്.ആര്‍.ടി.സി.ക്ക് കേന്ദ്രസഹായം വേണം - കൊടിക്കുന്നില്‍

Posted by Sujith Bhakthan at Friday 20 August 2010
Share this post:
Subscribe

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി.യെ കടബാധ്യതയില്‍നിന്ന് കരകയറ്റാന്‍ 1000 കോടിരൂപ കേന്ദ്രസഹായമായി അനുവദിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രധാന പൊതുമേഖലാസ്ഥാപനമായ കെ.എസ്.ആര്‍.ടി.സി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സുരേഷ് ചൂണ്ടിക്കാട്ടി.

Source: Mathrubhumi
read more "കെ.എസ്.ആര്‍.ടി.സി.ക്ക് കേന്ദ്രസഹായം വേണം - കൊടിക്കുന്നില്‍"